കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് പ്രാദേശികതലത്തിൽ സുസ്ഥിരവികസനം ഉറപ്പാക്കുന്നതിന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) തമ്മിൽ ധാരണയായി.
കിലയും ഇസാഫും ചേർന്ന് കമ്യൂണിറ്റി അധിഷ്ഠിത വികസനമാതൃക സൃഷ്ടിക്കുകയാണു ലക്ഷ്യം.
ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ്, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ എന്നിവർ ഒപ്പുവച്ചു.
പ്രാദേശിക സമൂഹങ്ങൾക്കു വളരാൻ സാധിക്കുന്ന ഇക്കോ സിസ്റ്റം രൂപപ്പെടുത്തിയാലേ സാന്പത്തിക ഉൾപ്പെടുത്തൽ എന്ന കാഴ്ചപ്പാട് പൂർണ അർഥത്തിൽ നടപ്പാകുകയുള്ളൂ എന്ന് ഡോ. കെ. പോൾ തോമസ് പറഞ്ഞു.
കില അർബൻ ചെയർ പ്രഫ.ഡോ. അജിത്ത് കളിയത്ത്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സസ്റ്റൈനബിൾ ബാങ്കിംഗ് മേധാവി സന്ധ്യ സുരേഷ് എന്നിവർ പങ്കെടുത്തു.